ജനങ്ങള്‍ വെള്ളം കിട്ടാതെ വലയുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സ്വിമ്മിംഗ് പൂളില്‍ നീരാട്ട്

pool
റായ്പൂര്‍: ഛത്തീസ്ഗണ്ഡില്‍ ചൂട് കൂടുകയാണ്. ജലം കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. ഈ സമയത്താണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്വിമ്മിംഗ് പൂള്‍ പണിഞ്ഞ് അതില്‍ നീരാട്ട് നടത്തുന്നത്. സംഭവം വിവാദമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വനംവകുപ്പ് ഉദ്യേഗസ്ഥന്‍ രാജേഷ് ചണ്ഡിലയാണ് പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ബംഗ്ലാവില്‍ സ്വിമ്മിംഗ് പൂള്‍ പണിഞ്ഞത്. ഔദ്യോഗിക വസതിയില്‍ പൂള്‍ നിര്‍മ്മിച്ച് ജല ചൂഷണം നടത്തുന്നതിനെതിരെ നിരവധി പേര്‍ രംഗത്തു വന്നു. വീട്ടില്‍ ഒരു സ്വിമ്മിംഗ് പൂള്‍ പണിയുന്നതിനേക്കാള്‍ ഗ്രാമവാസികള്‍ക്ക് കുടിവെള്ളത്തിനായി കിണറോ കുളമോ നിര്‍മ്മിക്കാമെന്നായിരുന്നു വനംവകുപ്പ് മന്ത്രി മഹേഷ് ഗഗ്ജ പറഞ്ഞത്.

pp

അനുവാദമില്ലാതെയാണ് ചണ്ഡില സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് വിമര്‍ശിച്ചു. പത്ത് ലക്ഷം രൂപയാണ് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കാനായി ചെലവഴിച്ചത്.

നേരത്തെയും ചണ്ഡില വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ഡെപ്യൂട്ടി ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ 2014ല്‍ കോടികളുടെ അനധികൃത സ്വത്ത് കൈവശം വെച്ചുവെന്ന് പരാതിയുണ്ടായിരുന്നു. നികുതി വകുപ്പ് പണ്ഡിലയുടെ റെയ്ഡ് നടത്തിരുന്നു.

DONT MISS
Top