തായ്‌ലന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് തീപിടിച്ച് 18 പെണ്‍കുട്ടികള്‍ മരിച്ചു

thailand

ബാങ്കൊക്ക്: തായ്‌ലന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേരെ കാണാതാവുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. ഇന്നലെ രാത്രിയോടെയാണ് ഹോസ്റ്റലില്‍ വലിയ തോതില്‍ അഗ്നിബാധയുണ്ടായത്.

thailand-1

പ്രാദേശിക സ്ഥാപനത്തിന്റെ കീഴിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് മുതല്‍ 13 വയസു വരെയുള്ള കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. തീപിടുത്തമുണ്ടായ സമയത്ത് ഹോസ്റ്റലിനുള്ളില്‍ 38 കുട്ടികളുണ്ടായിരുന്നു. മുറികള്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്.20 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. പൊള്ളലേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സൗജന്യവിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിച്ചിരുന്നത്. മലയോര മേഖലയില്‍ നിന്ന് നിരവധി പിന്നോക്ക വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. ദുരന്തത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top