ഐശ്വര്യ റായിയോട് ദേഷ്യവും വെറുപ്പും കാണിച്ച് അഭിഷേക്- വീഡിയോ

ash2ഐശ്വര്യ റായ് ബച്ചനും ഭര്‍ത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനും തമ്മില്‍ അസ്വാരസ്യമുള്ള വീഡിയോ പുറത്തുവിട്ട് മാധ്യമങ്ങള്‍. ഐശ്വര്യ റായിയുടെ പുതിയ ചിത്രം സരബ്ജിത്തിന്റെ ആദ്യ പ്രദര്‍ശന വേളയിലാണ് ഐശ്വര്യയോട് വെറുപ്പ് കാണിച്ച് അഭിഷേക് എത്തിയത്.

ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നില്‍ക്കാനും അഭിഷേക് മടി കാണിച്ചു. ഐശ്വര്യ റായ് നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ ഐശ്വര്യയ്‌ക്കൊപ്പം വന്ന് നില്‍ക്കുകയാണ് ചെയ്തത്.

അമിതാഭ് ബച്ചനും ജയാബച്ചനും, ഐശ്വര്യ റായിയുടെ മാതാപിതാക്കളും ബന്ധുക്കളും ചലച്ചിത്ര പ്രദര്‍ശനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഷേക് കൂട്ടത്തില്‍ കൂടാതെ ഒറ്റയ്ക്ക് നടന്നു.

സരബ്ജിത്തിന് നല്ല പ്രതികരണമല്ല പ്രേക്ഷകര്‍ക്കിടയില്‍ നിന്നും വരുന്നത്. ഐശ്വര്യ റായിക്കു യോജിക്കാത്ത കഥാപാത്രമാണ് ചിത്രത്തിലേത് എന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. കാന്‍ ഫിലിംഫെസ്റ്റില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

DONT MISS