പതിനാലാം സഭയിലും കാരണവര്‍ വിഎസ് തന്നെ; ‘ബേബി’ മുഹമ്മദ് മുഹ്‌സിന്‍

vs-muh

തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ കാരണവര്‍ സ്ഥാനം തൊണ്ണൂറിന്റെ യുവത്വമുള്ള വി എസ് അച്യുതാനന്ദന്‍ തന്നെ. ഇളംമുറക്കാരന്‍ പട്ടാമ്പിയില്‍ വിരിഞ്ഞ ജെഎന്‍യു വീര്യം മുഹമ്മദ് മുഹ്‌സിന്‍. വി എസിന് 92 വയസ്സാണ് ഉള്ളത്. മുഹ്‌സിന് മുപ്പതും. കഴിഞ്ഞ സഭയിലും വി എസ് തന്നെയായിരുന്നു സഭയിലെ സീനിയര്‍.

ഇത്തവണത്തെ ഇടതുതേരോട്ടത്തില്‍ ചുവന്നു തുടത്ത പാലക്കാട് ജില്ലയില്‍ നിന്നാണ് ഇരുവരും സഭയില്‍ എത്തിയിരിക്കുന്നത്. വി എസ് സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ നിന്ന് 27,142 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുഹമ്മദ് മുഹ്‌സിന്‍ തന്റെ പേരിന്റെ പാതിയും ഇരട്ടിയിലേറെ വയസ്സുമുള്ള കോണ്‍ഗ്രസിലെ സി പി മുഹമ്മദിനെ അട്ടിമറിച്ചാണ് കന്നി വിജയം കരസ്ഥമാക്കിയത്. 7,404 വോട്ടിന്റെ ഭുരിപക്ഷം.

33 വയസുള്ള കെ എസ് ശബരീനാഥന്‍, റോജി എം ജോണ്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ആന്റണി ജോണ്‍ എന്നിവര്‍ വയസിന്റെ കാര്യത്തില്‍ മുഹ്‌സിന് തൊട്ടു മുന്നില്‍ നില്‍ക്കുന്നു. പ്രായത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം ആദ്യമായി സഭയിലെത്തിയ ഒ രാജഗോപാലിനാണ്. 86 വയസ്. 80 വയസുള്ള കെ എം മാണി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

DONT MISS
Top