കേരളാ രാഷ്ട്രീയത്തിലെ ഡികാപ്രിയോ; ഒരു സോഷ്യല്‍ മീഡിയാ സംസാരം

o-rajagopal

തിരുവനന്തപുരം: അക്ഷരാര്‍ത്ഥത്തില്‍ കേരള രാഷ്ട്രീയത്തിലെ ഡികാപ്രിയോ ആയി മാറിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ രാജഗോപാല്‍.
എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും എല്ലാറ്റിലും രണ്ടാമനാവുകയും ചെയ്ത രാജഗോപാലിന് സീറോ രാജഗോപാല്‍ എന്ന് വിളിച്ചവര്‍ തന്നെ ഹീറോ എന്ന് വിളിച്ച് അഭിനന്ദിക്കുകയാണിന്ന്.

13245504_1106076056081556_7353058835498122253_n

മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഓസ്‌കര്‍ പുരസ്‌കാരം അകന്നു നിന്ന ലിയോ ഡികാപ്രിയയോടാണ് ചിലര്‍ അദ്ദേഹത്തെ ഉപമിക്കുന്നത്. വൈകിയെത്തിയ വിജയത്തെ പരിഹസിക്കുന്നവരുമുണ്ട്.

troll
എന്തായാലും രാജഗോപാലിന്റെ വിജയത്തിലൂടെ ബിജെപിയുടെ നിയമസഭാ പ്രവേശനം എന്ന സ്വപ്‌നം സഫലമാവുകയാണ്. 8671 എന്ന വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെയാണ് ശക്തരായ ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥികളെ രാജഗോപാല്‍ പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തില്‍ വി ശിവന്‍കുട്ടിക്കും വി സുരേന്ദ്രന്‍ പിള്ളക്കും ശക്തി തെളിയിക്കാന്‍ സാധിച്ചില്ല.

13267749_1106088742746954_2161764184835484898_n 13227093_1144637235594320_5618895869356704207_n 13256462_1106168349405660_335548280331550184_n
DONT MISS
Top