പാരിസിലേക്കുള്ള യാത്രാമദ്ധ്യേ ഈജിപ്റ്റ് എയര്‍ വിമാനം കാണാതായി

air

പാരിസില്‍ നിന്ന് കെയ്‌റോയിലേക്ക് 69 പേരുമായി പറന്നുയര്‍ന്ന ഈജിപ്റ്റ് എയര്‍ വിമാനം കാണാതായി. ഇന്നലെ അര്‍ദ്ധരാത്രി 11.30 യോടെ പാരിസില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഈജിപ്റ്റിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ വെച്ച് സിഗ്നലുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാണാതായതായി അധികൃതര്‍ വ്യക്തമാക്കിയത്. 59 യാത്രക്കാരും 10 ജോലിക്കാരുമാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. വിമാനത്തിനായുള്ള തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

അടുത്തിടെ ഈജിപ്റ്റില്‍ മറ്റൊരു കമ്പനിയുടെ വിമാനം റാഞ്ചാനുള്ള ശ്രമം നടന്നിരുന്നു. അരയില്‍ ബെല്‍റ്റ്‌ബോംബ് തിരുകിയെത്തിയ ഒരാള്‍ വിമാന ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി സൈപ്രസില്‍ ഇറക്കാന്‍ ശ്രമിച്ചു. ഇയാളുടെ മുന്‍ കാമുകിക്കായി കത്ത് നല്‍കുന്നതിനായാണ് ഇയാള്‍ റാഞ്ചല്‍ നാടകം ആസൂത്രണം ചെയ്തത്.

DONT MISS
Top