ഡോക്ടര്‍മാരുടെ സമരത്തിനിടെ ആറ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു

strike

പാട്‌ന: ബിഹാറിലെ പാട്‌നയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ ആറ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പട്‌ന മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കിയത്. ഞായറാഴ്ച രാത്രിയോടെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ
48 മണിക്കൂറിനുള്ളിലാണ് ആറുപേര്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

മതിയായ സുരക്ഷ ഒരുക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഞായറാഴ്ച്ച ആശുപത്രിയിലെത്തിയ ഒരു യുവാവ് ചികിത്സാ പിഴവ് മൂലം മരിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടര്‍മാരുമായി സംഘര്‍ഷത്തിലായിരുന്നു. ആശുപത്രിയിലെത്തിയ നൂറു കണക്കിന് രോഗികള്‍ ഇപ്പോഴും ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നേരത്തേ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ മറ്റ് സ്വകാര്യ ആശുപത്രികളേയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

DONT MISS
Top