പെണ്‍ ഗൊറില്ലകളില്‍ സ്വവര്‍ഗാനുരാഗികളുണ്ടെന്ന് നിര്‍ണായക കണ്ടെത്തല്‍

gorill

ഗൊറില്ലകളിലും സ്വവര്‍ഗാനുരാഗികളുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ആഫ്രിക്കയിലെ വിരുംഗ പര്‍വതനിരകളിലെ ഗൊറില്ലകളെ നിരീക്ഷിച്ച ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇതാദ്യമായാണ് പെണ്‍ ഗൊറില്ലകളില്‍ സ്വവര്‍ഗാനുരാഗികള്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. ഡോക്ടര്‍ സിറില്‍ ഗ്രൂറ്ററുടെ നേതൃത്വത്തിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓസ്‌ട്രേസിയയിലെ സംഘമാണ് ഗവേഷണം നടത്തിയത്. ആണ്‍ ഗൊറില്ലകള്‍ ലൈംഗികബന്ധത്തിന് വിസമ്മതിക്കുമ്പോഴാണ് പെണ്‍ ഗൊറില്ലകള്‍ സ്വവര്‍ഗാനുരാഗികളായി മാറുന്നതെന്നാണ് നിഗമനം.

ഫീല്‍ഡ് സ്റ്റഡിയില്‍ 44 തവണ പെണ്‍ ഗൊറില്ലകളില്‍ സ്വവര്‍ഗാനുരാഗ സ്വഭാവം കണ്ടെത്തിയതായി സംഘം വ്യക്തമാക്കുന്നു.
മൃഗങ്ങളിലെ സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള ഗവേഷണത്തില്‍ നിര്‍ണായകമാകുന്ന കണ്ടെത്തലാണിത്. നിരവധി ജന്തുക്കളിലെ ആണ്‍ വര്‍ഗം സ്വവര്‍ഗാനുരാഗരത്തില്‍ ഏര്‍പ്പെടുന്നതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പെണ്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള ലൈംഗികബന്ധം കണ്ടെത്തുന്നത് ഇതാദ്യമായാണ്.

DONT MISS
Top