രണ്‍ബീറിന് മുംബൈയില്‍ 35 കോടിയുടെ ഫ്ളാറ്റ്

ranbir

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ മുംബൈയില്‍ പുതുതായി 35 കോടിയുടെ ഫ്‌ലാറ്റ് വാങ്ങി. മുംബൈയിലെ പാലി ഹില്ലിലാണ് രണ്‍ബീര്‍ പുതിയ ആഡംബര ഫ്ളാറ്റ് വാങ്ങിയത്. അടുത്തിടെ പണിതീര്‍ത്ത 12 നില ഫ്ളാറ്റാണിത്.

മുംബൈയിലെ സമ്പന്നര്‍ താമസിക്കുന്ന ഇടമാണ് പാലി ഹില്‍. അടുത്തിടെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ആമിര്‍ ഖാനും ഇവിടെ ഫ്‌ലാറ്റുകള്‍ വാങ്ങിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ പ്രശസ്തര്‍ പാലി ഹില്ലിനും സമീപത്ത് ഭൂമിയും വീടുകളും വാങ്ങാറുണ്ട്.

DONT MISS
Top