നികുതി വെട്ടിപ്പിനായി ബ്രിട്ടനില്‍ കമ്പനി തുടങ്ങിയിരുന്നതായി ഇമ്രാന്‍ ഖാന്റെ കുറ്റസമ്മതം

imran-khan

ഇസ്ലാമബാദ്: നികുതി വെട്ടിപ്പിനായി ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചിരുന്നതായുള്ള വാര്‍ത്തകള്‍ ശരിവെച്ച് പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍. തന്റെ അക്കൗണ്ടന്റിന്റെ നിര്‍ദ്ദേശപ്രകാരം 1983ല്‍ ലണ്ടനില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തതായി ഇമ്രാന്‍ സമ്മതിച്ചു. ഫ്‌ളാറ്റ് വാങ്ങുന്നതിന്റെ ഭാഗമായുള്ള നികുതി വെട്ടിപ്പിനായാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. നേരത്തേ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിച്ച് വരുകയായിരുന്നു ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കള്‍ പനാമ രേഖകളിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ശക്തമായി പ്രതിഷേധിച്ചയാളാണ് ഇമ്രാന്‍. തന്റെ വരുമാനത്തിന്റെ 35 ശതമാനം നികുതിയിനത്തില്‍ താന്‍ ബ്രിട്ടനില്‍ ചെലവഴിച്ചിരുന്നു. കൂടുതല്‍ നികുതി അടക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ഒരു വിദേശ പൗരനെന്ന നിലയ്ക്ക് അത് തന്റെ അവകാശമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

DONT MISS
Top