അതുല്യ അഭിനയശേഷി കൈവരിച്ച അദ്ഭുത ശിശുവായിരുന്നു തരുണിയെന്ന് വിനയന്‍

vinayan

കൊച്ചി: അതുല്യ അഭിനയശേഷി കൈവരിച്ച അദ്ഭുത ശിശുവായിരുന്നു തരുണിയെന്ന് വിനയന്‍. മുതിര്‍ന്നവരേക്കാളേറെ സ്‌നേഹവും ആത്മാര്‍ത്ഥതയും കാത്തുസൂക്ഷിച്ചിരുന്ന അവള്‍ വിടപറഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നതായും വിനയന്‍ പറയുന്നു. തരുണിയെ അനുസ്മരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് വിനയന്‍ തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.

TARUNI

രാവിലേ ചൂടേറിയ ഇലക്ഷന്‍ വാര്‍ത്തകള്‍ പരതുന്നതിനിടയില്‍ തരുണിയുടെ ഫോട്ടോ കണ്ടപ്പോള്‍ മനസ്സു പിടഞ്ഞുപോയതായി വിനയന്‍ പറയുന്നു. തരുണിയുടെ ഓര്‍മയ്ക്കായി രണ്ടുവാക്ക് എഴുതണമെന്ന് തോന്നി. താന്‍ എഴുതി സംവിധാനം ചെയ്ത സത്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂ ടെ മലയാളികളുടെ മനസ്സില്‍ വാത്സല്യം നിറഞ്ഞ തരുണി മരിച്ചിട്ട് നാലു വര്‍ഷം തികയുന്നു. ഈശ്വരനെ വളരെയേറെനാള്‍ ഭജിച്ചതുകൊണ്ടു മാത്രം തനിക്കു ലഭിച്ച കുട്ടിയാണ് തരുണിയെന്ന് അവളുടെ അമ്മ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അവള്‍ക്കു 14 വയസ്സു തികയുന്ന ജന്മനാളില്‍ ഈശ്വരനേക്കാണാന്‍ അവര്‍ തരുണിയുമായി യാത്ര തിരിച്ചതാണ്. പക്ഷേ മരണത്തിലേക്കായിരുന്നു അവരുടെ ഒരുമിച്ചുള്ള യാത്ര.

ഈശ്വരന് ഇത്ര കണ്ണിച്ചോരയില്ലേ എന്ന് നമുക്ക് ചിലപ്പോള്‍ തോന്നിപ്പോകും. സിനിമകളില്‍ അഭിനയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ തരുണി ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വേണ്ടി പിന്നീട് മുംബൈയില്‍ വന്നിരുന്നു. അപ്പോഴൊക്കെ തന്നെ വിളിച്ചിരുന്നതായും വിനയന്‍ പറയുന്നു. തരുണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് വിനയല്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

DONT MISS
Top