കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെണ്ണക്കല്‍ ശില്‍പ്പമായി ഐശ്വര്യ റായ്

Aiswaryaകഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനിയില്‍ ഏവരെയും ആകര്‍ഷിച്ചത് ബോളിവുഡ് സുന്ദരിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനായിരുന്നു. ഒരു വെണ്ണക്കല്‍ ശില്‍പ്പം പോലെ ഐശ്വര്യ എത്തിയപ്പോള്‍ ക്യാമറയുടെ ഫഌഷുകള്‍ മിന്നി. ചുറ്റും കൂടി നിന്നവരുടെ ശ്രദ്ധ മുഴുവന്‍ ഐശ്വര്യ റായിലായിരുന്നു.

ash

വസ്ത്രത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഐശ്വര്യ എല്ലാ വര്‍ഷവും കാനില്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് വരുന്നത്. ഇത് 15 ആം തവണയാണ് ഐശ്വര്യ കാനില്‍ പങ്കെടുക്കുന്നത്. പുതിയ ചിത്രം സരബ്ജിത്തിന്റെ പ്രൊമോഷന്‍ തിരക്കുകള്‍ മാറ്റിവെച്ചാണ് ഇത്തവണ ആഷ് എത്തിയിരിക്കുന്നത്. മകള്‍ ആരാദ്യയും ആഷിനൊപ്പമുണ്ടായിരുന്നു.

മെയ് 20നാണ് സരബ്ജിത്ത് റിലീസ് ചെയ്യുന്നത്.

DONT MISS
Top