‘കാക്ക തൂറിയതുപോലത്തെ വൈകാരിക പ്രകടനങ്ങള്‍ അവസാനിപ്പിക്കുക’: ജഗദീഷിനെതിരെ സിന്ധു ജോയ്

sindhu joy

ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ മോഹന്‍ ലാലിനെ വിമര്‍ശിച്ച ജഗദീഷിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സിന്ധു ജോയ് രംഗത്ത്. ആര്‍ക്ക് വേണ്ടി പ്രചാരണം നടത്തണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും ഇതൊക്കെ ചര്‍ച്ചയാക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുക വഴി താന്‍ നിയമസഭയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിക്കുകയാണ് ജഗദീഷ് എന്നും സിന്ധു ജോയ് കുറ്റപ്പെടുത്തി.

മോഹന്‍ ലാലിനെ പൊലെ ശ്രേഷ്ഠനായ ഒരു നടന്‍ എത്തുമ്പോള്‍ ജനം തടിച്ചുകൂടുന്നത് സ്വാഭാവികം മാത്രമാണ്. ഇതില്‍ വിറളി പിടിക്കേണ്ട കാര്യമെന്തെന്ന് സിന്ധു ചോദിക്കുന്നു. വ്യക്തിപരമായ വികാരങ്ങള്‍ക്കോ വേദനകള്‍ക്കോ രാഷ്ട്രീയത്തില്‍ സ്ഥാനം ഇല്ലെന്ന ബാലപാഠം എങ്കിലും പഠിക്കണം മിസ്റ്റര്‍ ജഗദീഷ് എന്ന് സിന്ധു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉപദേശം നല്‍കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ രാഷ്ട്രീയ പക്വത കൂടി പരിശോധിച്ചാല്‍ നന്നായിരുന്നെന്നും പത്തനാപുരത്ത് ജഗദീഷ് അലമുറയിടുന്നത് കാണുമ്പോള്‍ അമര്‍ഷം തോന്നുന്നെന്നും സിന്ധു അഭിപ്രായപ്പെട്ടു.

പൊതുജനങ്ങളുടെ ഹൃദയവേദനകള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയണം അല്ലാതെ താങ്കള്‍ തന്നെ ഏതോ സിനിമയില്‍ പറയുന്ന ഡയലോഗ് പോലെ കാക്ക തൂറിയ പോലത്തെ വൈകാരിക പ്രകടനങ്ങള്‍ അവസാനിപ്പിക്കുക. ഈ വിഷയത്തില്‍ ഭീമന്‍ രഘു സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹം തന്നെ സിന്ധു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

DONT MISS
Top