പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ കൊന്ന സംഭവം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

kausik

കൊല്‍ക്കത്ത: പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് 23കാരനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തപസ് മുല്ലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയ്ക്ക് സമീപം ഡയമണ്ട് ഹാര്‍ബറിലാണ് സംഭവം. കൗശിക് പുരകയാസ്ത എന്ന കൊളേജ് വിദ്യാര്‍ത്ഥിയെ തപസിന്റെ നേതൃത്വത്തിലുള്ള സംഘം തല്ലിക്കൊല്ലുകയായിരുന്നു.തപസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൗശിക് അടുത്തുള്ള ഗ്രാമത്തില്‍ തന്റെ ബന്ധുക്കളെ കാണാനായി പോയ സമയത്തായിരുന്നു നാട്ടുകാര്‍ ആക്രമിച്ചത്. പോത്തിനെ കാണാനില്ലെന്നും മോഷ്ടിച്ചത് അഞ്ജാതനായ ചെറുപ്പക്കാരനാണെന്നും ചൂണ്ടിക്കാട്ടി തപസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കൗശികിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ കൗശികിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പോത്തിന്റെ വിലയായി 60,000 രൂപ നല്‍കാന്‍ കൗശികിന്റെ കുടുംബത്തോട് ഇവര്‍ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top