‘കയ്യൂരിലുള്ളൊരു സമര സഖാവിന്’; വിഎസിന് ബിജിബാലിന്റെ സ്‌നേഹാദരം

bijibalവിപ്ലവ നായകന്‍ വിഎസ് അച്യുതാനന്ദന് സംഗീത സംവിധായകന്‍ ബിജിപാലിന്റെ സ്‌നേഹ സമ്മാനം. പുന്നപ്ര വയലാര്‍ സമരത്തിലും കേരള സമൂഹത്തിന്റെ മറ്റ് മാറ്റങ്ങള്‍ക്കും ചലനങ്ങള്‍ക്കും മുന്നില്‍ നിന്ന് നായകത്വം വഹിച്ച വിഎസ് എന്ന ജനനായകന് ഗാനത്തിലൂടെയാണ് ബിജിപാലും സംഘവും ആദരമര്‍പ്പിച്ചിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്ര വര്‍മ മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഈ വിപ്ലവ ഗാനം ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.

93 ആം വയസ്സിലും ഊര്‍ജ സ്വലനായി വിഎസ് പോരാട്ടത്തിനിറങ്ങിയ പശ്ചാത്തലത്തില്‍ ഗാനം സമര്‍പ്പിക്കുകയാണ് ബിജിബാല്‍. 77 വര്‍ഷങ്ങള്‍ കേരള രാഷ്ട്രീയത്തിലും സമൂഹത്തിലും വിഎസ് ഉണ്ടാക്കിയ സ്വാധീനവും മാറ്റവും ഉള്‍്കകൊണ്ടാണ് ഗാനം തയ്യറാക്കിയിരിക്കുന്നത്. കയ്യൂലുള്ളൊരു സമരസഖാവിന് എന്ന ഗാനം ഇതുവരെ ആയിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

DONT MISS