മാറുന്ന മുഖങ്ങള്‍; ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ രണ്ട് വര്‍ഷത്തിനിടെ പകര്‍ത്തിയ ‘മുഖ’ ചിത്രങ്ങള്‍

photom

കാന്‍ബറ: രാജ്യം വിട്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുക പലതരത്തിലുള്ള രൂപ, ഭാവ, ഭാഷകള്‍ സംസാരിക്കുന്ന മനുഷ്യരെയാകും. വസ്ത്രധാരണകൊണ്ടാകും ഇവരില്‍ അധികവും വ്യത്യസ്തരായി കാണുക. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ അലക്‌സാണ്ടര്‍ കിമുഷിന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലോകത്തിന്റെ വിവിധയിടങ്ങളിലൂടെ സഞ്ചരിച്ച് ചില ചിത്രങ്ങള്‍ പകര്‍ത്തി. മനുഷ്യന്റെ മുഖങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം ചിത്രങ്ങളെടുത്തത്.

ഈ ഓരോ ‘മുഖ’ ചിത്രങ്ങളിലും തെളിഞ്ഞു കണ്ടത് അവന്‍ ജീവിക്കുന്ന ജീവിതരീതികളും ജീവിത സാഹചര്യങ്ങളുമായിരുന്നു. എട്ട് വര്‍ഷത്തിനിടെ എണ്‍പതോളം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള അലക്‌സാണ്ടര്‍ ആദ്യമായാണ് മനുഷ്യ മുഖങ്ങളെ കേന്ദ്രീകരിച്ച് ഒരു ഫോട്ടോ പ്രൊജക്ട് അണിയിച്ചൊരുക്കിയത്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ഇവയോരോന്നും.

photo-g-1 photo-g-2 photo-g-3 photo-g-4 photo-g-5 photo-g-6 Untitled-7 Untitled-8 Untitled-9 photo-g-9 photo-g-10

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top