അഫ്ഗാനിസ്ഥാനില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ 73 പേര്‍ മരിച്ചു

afgan

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഗാസ് ടാങ്കര്‍ അപകടത്തില്‍ 73 പേര്‍ മരിച്ചു. ദക്ഷിണ കാണ്ഡഹാര്‍ പ്രവശ്യയിലെ ദേശീയപാതയില്‍ സഞ്ചരിക്കുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയിലേക്ക് എതിരെ വന്ന രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 50-ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇരു ബസുകളിലുമായി യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട മൂന്നു വാഹനങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍പ്പെട്ട രണ്ട് ബസുകളിലുമായി ഏകദേശം 125-ഓളം യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റവരെ ഗസ്‌നി പ്രവശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

afgan-2

അഫ്ഗാനിസ്ഥാനില്‍ റോഡുകളുടെ ശോചനീയാവസ്ഥയും ദുര്‍ബലമായ ട്രാഫിക് നിയമങ്ങളും മൂലം അപകടങ്ങള്‍ പതിവാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top