മാതൃദിന സന്ദേശവുമായി ഒരു ഹ്രസ്വ ചിത്രം; ‘ അമ്മ’ ശ്രദ്ധേയമാകുന്നു

amma

മാതൃദിന സന്ദേശവുമായി ഒരു ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. മാതൃത്വത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് വ്യക്തമാക്കുകയാണ് ‘അമ്മ’ എന്ന ഈ ഹ്രസ്വ ചിത്രം. ഒരമ്മയും രണ്ടു കുട്ടികളുമാണ് ഈ ഹൃസ്വ ചിത്രത്തിലെ കഥാപാത്രങ്ങള്‍. ചില കാരണങ്ങളാല്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാകുകയാണ് ഈ കഥയിലെ അമ്മ. അതിനുവേണ്ടി രാത്രി ഇറങ്ങിത്തിരിക്കുന്നു. എന്നാല്‍ വഴിയില്‍ മറ്റാരോ ഉപേക്ഷിച്ച കുഞ്ഞിനെ കാണുന്ന അമ്മ മാതൃത്വത്തിന്റെ വില തിരിച്ചറിയുന്നു. സ്വന്തം കുഞ്ഞിനേയും വഴിയില്‍ നിന്നും കിട്ടിയ കുഞ്ഞിനേയുമായി വീട്ടിലേക്കു മടങ്ങുകയും ചെയ്യുന്നു. യൂണിവേഴ്‌സല്‍ ഡ്രീം പ്രൊഡക്ഷന്‍സ് തയ്യാറാക്കിയ ചിത്രത്തില്‍ ശ്രുതി കാര്‍ത്തികയാണ് അമ്മ വേഷത്തിലെത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top