ജെറ്റ് എയര്‍വെയ്‌സ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി

JET-AIRWAYSദില്ലി: ദില്ലിയില്‍ നിന്നും ഇന്‍ഡോറിലേക്ക് വന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ജെറ്റ് എയര്‍വെയ്‌സിന്റെ 9w-2793 എന്ന വിമാനമാണ് ഇന്നലെ രാത്രി ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തില്‍ 66 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.

എങ്ങനെ ഇത് സംഭവിച്ചുവെന്ന് അന്വേഷിക്കുകയാണെന്ന് ജെറ്റ് എയര്‍വെയ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

DONT MISS
Top