ജിഷയുടെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

jisha
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ജിഷയുടെ അയല്‍വാസിയാണ് ഇയാളെന്നാണ് സൂചന. ബംഗലൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രതിയെന്ന് സംശയിക്കുന്നയാളെയാണോ പിടികൂടിയതെന്ന് വ്യക്തമല്ല. ജിഷയുടെ വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനു ശേഷമാണ് ബംഗലൂരുവിലേക്ക് പോയത്. ഇതിനിടെ ജിഷയുടെ സഹോദരി ദീപയുടെ ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് പൊലീസ് വലയിലായതായാണ് സൂചന. എന്നാല്‍ പ്രതി ഇയാളാണെന്ന് ഉറപ്പിക്കാന്‍ ഇതുവരെ പൊലീസിനായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങള്‍ കണ്ടത്താന്‍ കഴിയാത്തത് അന്വേഷണത്തെ കാര്യമായിബധിക്കുണ്ട്.

jisha-family

ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യധാര്‍ട്യം പ്രക്യാപിച്ച് കുരുന്നുകള്‍ അടക്കം നിരവധി പേരാണ് പെരുമ്പാവൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ശക്തമായി തുടരുകയാണ്. അതെസമയം, ജിഷയുടെ അമ്മയെകാണാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ആശുപത്രിയിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top