ജിഷയുടെ അമ്മക്ക് വിശ്രമം ആവശ്യമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍; സന്ദര്‍ശകരെ അനുവദിക്കരുത്

jisha-mother

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിക്ക് വിശ്രമം ആവശ്യമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. സന്ദര്‍ശകരെ അനുവദിക്കരുതെന്ന് രാജേശ്വരിയമ്മയെ ചികിത്സിക്കുന്ന ഡോ.സിജോ കുഞ്ഞപ്പന്‍ പറഞ്ഞു. രാജേശ്വരിയമ്മക്ക് ഇപ്പോള്‍ വേണ്ടത് വിശ്രമമാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജിഷയുടെ അമ്മയെന്നും പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ട് സുമ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അതേസമയം സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് രണ്ട് ലക്ഷം രൂപ ജിഷയുടെ കുടംബത്തിന് ധനസഹായധനമായും നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 10 ലക്ഷം രൂപയ്ക്ക് പുറമേയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ധനസഹായം നല്‍കുന്നത്.

DONT MISS
Top