ജിഷയുടെ കൊലപാതകം വോട്ട് വിഷയമാക്കരുതെന്ന് രമേശ് ചെന്നിത്തല

chennithala

കൊച്ചി: ജിഷയുടെ കൊലപാതകം തെരഞ്ഞെടുപ്പില്‍ വോട്ട് വിഷയമാക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് എത്രയും വേഗം കേസിലെ പ്രതികളെ പിടികൂടുമെന്നും ആവശ്യമെങ്കില്‍ മാത്രം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് പെരുമാറ്റച്ചട്ടം മൂലമാണെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ സംഭവത്തില്‍ എല്ലാ കാര്യത്തിലും ആഭ്യന്തരമന്ത്രി മറുപടി പറയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. അതേസമയം അന്വേഷണ പുരോഗതി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top