അധികാരത്തില്‍ വന്നാല്‍ ജെല്ലിക്കെട്ട് പുനരാരംഭിക്കുമെന്ന് കരുണാനിധിയുടെ വാഗ്ദാനം

karunanidhi

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ ജെല്ലിക്കെട്ട് പുനരാരംഭിക്കുമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി. ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള ശരിയായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ തമിഴ്‌നാട്ടില്‍ കോടതി ഇടപെട്ട് ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. ഡിഎംകെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കേന്ദ്രത്തെ സമീപിക്കുമെന്നും എല്ലാ നിയമനടപടികളും ചെയ്തു തീര്‍ത്ത് അടുത്ത വര്‍ഷം തന്നെ ജെല്ലിക്കെട്ട് പുനരാരംഭിക്കുമെന്നും അ്ദദേഹം പറഞ്ഞു.

ജെല്ലിക്കെട്ട് നിരോധിക്കാന്‍ കാരണം ഡിഎംകെയുടെ ചതിയാണെന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ജെല്ലിക്കെട്ട് ശരിയായ രീതിയില്‍ നടത്താനും 2009ല്‍ ജെല്ലിക്കെട്ട് നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരികയാണ് പാര്‍ട്ടി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരിയില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ ജില്ലകളില്‍ പ്രത്യേകിച്ച് മധുരയില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള ശരിയായ നടപടികള്‍ ജയലളിത സ്വീകരിക്കാത്തതാണ് െേജല്ലിക്കെട്ട് നിരോധിക്കാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. കോടതി വിധി വന്ന് ഏഴു മാസത്തിനു ശേഷമാണ് അതുമായി ബന്ധപ്പെട്ട് എഐഡിഎംകെ കേന്ദ്രത്തെ സമീപിച്ചത്. അതിനാലാണ് 2015ല്‍ ജെല്ലിക്കെട്ട് നടത്താന്‍ കഴിയാഞ്ഞതെന്നും കരുണാനിധി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top