നടി പൂനം ബജ്‌വ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകള്‍

poonam-1

തെന്നിന്ത്യന്‍ താരസുന്ദരി പൂനം ബജ്‌വ രഹസ്യമായി വിവാഹിതയായതായി റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ യുവസംവിധായകന്‍ സുനില്‍ റെഡ്ഡിയെ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടി രഹസ്യമായി വിവാഹം കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം വാര്‍ത്തകളോട് പൂനം ബജ്‌വ പ്രതികരിച്ചിട്ടില്ല.

ഓം ത്രീഡി, തിക്ക എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനായ സുനില്‍ റെഡ്ഡിയും പൂനവും തമ്മില്‍ ഏറെ നാളുകളായി പ്രണയത്തിലാണ്. പൊതു പരിപാടികളിലെല്ലാം ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്.

poonam-2

മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈനാ ടൗണിലും അഭിനയിച്ചിട്ടുള്ള പൂനം മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ്. പെരുച്ചാഴി, മാന്ത്രികന്‍, സക്കറിയാ പോത്തന്‍ ജീവിപ്പിരിപ്പുണ്ട് എന്നീ ചിത്രങ്ങളിലും പൂനം നായികയായിട്ടുണ്ട്.

ഭരത് നായകനായ സെവലിലൂടെ തമിഴില്‍ എത്തിയ പൂനം റോമിയോ ജൂലിയറ്റ്, അരന്‍മനൈ 2 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

DONT MISS
Top