നാളെ മുതല്‍ ദില്ലിയില്‍ പെട്രോള്‍, ഡീസല്‍ ടാക്‌സികള്‍ ഓടില്ല

delhi car

ദില്ലി: മലിനീകരണം ജനജീവിതത്തെ രൂക്ഷമായി ബാധിച്ച ദില്ലിയില്‍ നാളെ മുതല്‍ പെട്രോള്‍. ഡീസല്‍ ടാക്‌സി കാറുകള്‍ നിരത്തുകളില്‍ ഇറങ്ങില്ല. സിഎന്‍ജിയിലേക്ക് മാറണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ കാലാവധി ഇന്ന് ആവസാനിക്കുകയാണ്. പെട്ടെന്ന് സിഎന്‍ജിയിലേക്ക് മാറാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇല്ലെന്നും മാറാന്‍ കഴിയില്ലെന്നും കാര്‍ ഉടമകള്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ആവശ്യത്തിനുള്ള സമയം നല്‍കിയിരുന്നുവെന്നും ഇനിയും കാലാവധി നീട്ടിനല്‍കാനാവില്ലെന്നും കോടതി അറിയിച്ചു. ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വാഹന നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് സമയം നീട്ടിനല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്.

അതേസമയം, 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ രദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മെയ് 9 ലേക്ക് മാറ്റി.

DONT MISS
Top