പൂഞ്ഞാറില്‍ പിസി ജോര്‍ജിനെതിരെ നിശബ്ദത പാലിച്ച് വിഎസ്; സത്യവിരുദ്ധ പ്രസംഗം നടത്താന്‍ കഴിയാത്തതിനാലെന്ന് പിസി ജോര്‍ജ്ജ്‌

vsകോട്ടയം: പൂഞ്ഞാറില്‍ പി സി ജോര്‍ജിന്റെ പേര് പരാമര്‍ശിക്കാതെ വിഎസിന്റെ പ്രസംഗം. പൊതുസമൂഹത്തോട് വഞ്ചന കാട്ടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിക്കണമെന്നു മാത്രമായിരുന്നു വിഎസ് പറഞ്ഞത്. വിലക്കയറ്റം കൊണ്ട് ജനത്തിന്റെ നടുവൊടിക്കുന്ന, തൊട്ടതിന് ഒക്കെയും തുട്ട് വാങ്ങുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണം അസാനിപ്പിക്കണമെന്നും വി എസ് പറഞ്ഞു.

പിസി ജോര്‍ജിനെക്കുറിച്ച് യാതൊന്നും പറയാതെ വിഎസ് പ്രസംഗം ചുരുക്കി. മുണ്ടക്കയത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയൊണ് പിസി ജോര്‍ജിനെതിരെ വിഎസ് നിശബ്ദത പാലിച്ചത്. എന്നാല്‍ പാലായില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കേണ്ടതിനിലാണ് വിഎസ് പ്രംസംഗം ചുരുക്കിയതെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു.

പൂഞ്ഞാറിൽ പിസി ജോർജിന് എതിരെ വിഎസ് അച്യുതാനന്ദൻ എന്തെങ്കിലും പറയുമോ എന്ന് ഏവരും ഉറ്റു നോക്കിയിരുന്നു..എന്നാൽ പിസി ജോർജിന് എതിരെ ഒരുവാക്ക് പോലും പറയാൻ വിഎസ് തയ്യാറായില്ല. വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഎസിനെ പിന്തുണയ്ക്കുമെന്ന് പിസി ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സത്യവിരുദ്ധ പ്രംസംഗം നടത്താന്‍ സാധിക്കാത്തതിനാലണ് വിഎസ് കൂടുതല്‍ സംസാരിക്കാതിരുന്നതെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.അഴിമതിക്കെതിരെ വോട്ടു ചെയ്യണമെന്നതിനര്‍ത്ഥം പിസി ജോര്‍ജിന് വോട്ട് ചെയ്യണമെന്നാണെന്നും പിസി മാധ്യമങ്ങളോട് പ്രതികരിച്ചു.

DONT MISS
Top