ചൂടില്‍ നിന്നും ആശ്വാസം നേടാന്‍ ഫാനുകള്‍ ഘടിപ്പിച്ച് കിണര്‍ തൊഴിലാളികള്‍

well
കാസര്‍ഗോഡ്: വേനല്‍ കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. നിര്‍മ്മാണമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ കൊടുംചൂടില്‍ വാടിത്തളരുകയാണ്. ചൂടില്‍ നിന്നും ആശ്വാസം നേടാന്‍ ഫാനുകള്‍ ഘടിപ്പിച്ചാണ് ഇപ്പോള്‍ പലയിടങ്ങളിലും തൊഴിലാളികള്‍ കിണര്‍ കുഴിക്കുന്നത്.

ചൂട് കാരണം കിണറിനുള്ളില്‍ ഒരു തരത്തിലും ജോലി ചെയ്യാന്‍ കഴിയാതെ വന്നപ്പോഴാണ് തൊഴിലാളികള്‍ കിണറിനുള്ളില്‍ ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. പകല്‍ സമയത്തെ തൊഴില്‍ സമയം പുന:ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഉച്ചയ്ക്ക് 12 മണി മുതല്‍ 3 വരെ വിശ്രമം അനുവദിക്കണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ പത്തുമണിയാകുമ്പോഴേക്കും ചൂട് സഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇതുപോലൊരു ചൂട് തൊഴിലിടങ്ങളില്‍ അനുഭവപ്പെട്ടിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

ഏറ്റെടുത്ത പ്രവൃത്തി കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അധികൃതര്‍ നിര്‍ദേശിച്ച വിശ്രമ സമയമൊന്നും പാലിക്കാന്‍ തൊഴിലാളികള്‍ക്ക് സാധിക്കാറില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ പകല്‍ സമയങ്ങളില്‍ തൊഴിലെടുക്കാന്‍ കഴിയാത്ത സ്ഥിതി വന്നുചേരുമോ എന്ന ആശങ്കയും നില നില്‍ക്കുന്നു.

DONT MISS