ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു; അവശേഷിക്കുന്നത് 760.4 ലിറ്റര്‍ ജലം; പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

banasura-2

വയനാട്: വേനല്‍ കടുത്തതോടെ വയനാട്ടിലെ പ്രധാന ജലസംഭരണിയായ ബാണാസുര സാഗറില്‍ ജല നിരപ്പ് കുത്തനെ താണു. അണക്കെട്ടില്‍ അവശേഷിക്കുന്നത് 760.4 ശതമാനം ജലമാണ്. അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നത് കുറ്റ്യാടി വൈദ്യുതോല്‍പാദന പദ്ധതിയെ ഉള്‍പ്പെടെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അണക്കെട്ടില്‍ വെള്ളം ഗണ്യമായി കുറയുന്നത് സമീപവാസികളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മിക്ക വീടുകളിലേയും കിണറുകള്‍ വറ്റിത്തുടങ്ങി. പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വേനല്‍ മഴയുടെ ലഭ്യതക്കുറവാണ് ബാണാസുര സാഗറില്‍ ജലനിരപ്പ് കുറയാനുള്ള പ്രധാനകാരണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രതീക്ഷിച്ചതിലും കുറവ് ജലനിരപ്പാണ് ഇത്തവണ അണക്കെട്ടില്‍ രേഖപ്പെടുത്തിയത്. അണക്കെട്ടില്‍ ജല നിരപ്പ് കുറയുന്നത് ഏറ്റവും അധികം ബാധിക്കുക കുറ്റ്യാടി ജല വൈദ്യുത പദ്ധതിയേയാകും. കക്കയം ഡാമില്‍ ജലനിരപ്പ് കുറയുമ്പോള്‍ പദ്ധതിയ്ക്കായി ആശ്രയിക്കുന്നത് ബാണാസുര സാഗര്‍ അണക്കെട്ടിനെയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഒരു പ്രദേശം മുഴുവന്‍ വളരെ വൈകാതെ ഇരുട്ടിലാകും

ഡാമിന്റെ പരിസരപ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ബാണാസുര സാഗറില്‍ നിന്നും കക്കയത്തിലേക്കൊഴുക്കുന്ന ജലത്തിന്റെ അളവില്‍ കുറവുവരുത്തുകയാണെങ്കില്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടിവെള്ള ക്ഷാമം തടയുന്നതിനുള്ള നടപടികളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 7.5 ടിഎംസി സംഭരണ ശേഷിയുള്ള ഡാമില്‍ നിന്നും 1.7 ടിഎംസി വെള്ളം ജലസേചനത്തിന് നല്‍കണമെന്ന വ്യവസ്ഥ പലപ്പോഴായി ലംഘിക്കപ്പെടുകയാണ്. ഇതുവഴി തങ്ങള്‍ക്ക് ലഭിക്കേണ്ട ജലം വൈദ്യുതോല്‍പാദത്തിന് വേണ്ടി മാത്രം ചുരുങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

DONT MISS
Top