ജയലളിതയ്ക്ക് ആസ്തി 113 കോടിയെന്ന് വെളിപ്പെടുത്തല്‍; കരുണാനിധിക്ക് 13 കോടി

jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആസ്തി 113 കോടിയെന്ന് വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജയലളിത പുറത്തുവിട്ട കണക്കുകളേക്കാള്‍ 3.40 കോടി രൂപ കുറവാണ് പുതിയ കണക്കുകളില്‍. 41.63 കോടി രൂപയുടെ സ്ഥാപകജംഗമ വസ്തുക്കളും 72.09 കോടിയുടെ മറ്റ് ആസ്തികളുമുണ്ടെന്നാണ് കണക്കുകള്‍.

41000 രൂപ കൈയ്യില്‍ പണമായുണ്ടെന്നും 2.04 കോടി രൂപയുടെ ബാധ്യതകളുമുണ്ടെന്നും ജയലളിത വെളിപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രികയിലെ തൊഴില്‍ കോളത്തില്‍ കൃഷി എന്നാണ് നല്‍കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ആര്‍കെ നഗറില്‍ നിന്നാണ് ജയലളിത ജനവിധി തേടുന്നത്.

ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിക്ക് ആസ്തിയായി 13 കോടി രൂപയെന്നാണ് കണക്കുകള്‍ നല്‍കിയിരിക്കുന്നത്. 50,000 രൂപ കൈയ്യില്‍പണമായും ആകെ വരുമാനം 1.21 കോടിയെന്നുമാണ് കണക്കുകള്‍ ബോധിപ്പിച്ചിരിക്കുന്നത്.

DONT MISS
Top