വേനല്‍ചൂടില്‍ ബിഹാറിലെ 200 ഓളം കുടിലുകള്‍ കത്തിനശിച്ചു

bihar

ജഹനാബാദ്:ബിഹാറിലെ ഹൃദയ്ചക് ഗ്രാമത്തില്‍ 200 ഓളം കുടിലുകള്‍ക്ക് തീപിടിച്ചു. വൈക്കോലും മറ്റ് ഉണക്കപ്പുല്ലും കൊണ്ട് നിര്‍മ്മിച്ചതിനാല്‍ ചെറിയ തീ പെട്ടെന്ന് തന്നെ ആളിപ്പടരുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രാമവാസികള്‍ മണിക്കൂറുകളെടുത്താണ് തീ അണച്ചത്.

കടുത്ത ചൂടില്‍ തീ പടര്‍ന്നതാകാം കാരണമെന്നാണ് അധികതര്‍ പറയുന്നത്. ജെഹ്നാബാദില്‍ 42 ഡിഗ്രിക്കു മുകളിലാണ് ചൂട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഹാറിലെ പലയിടങ്ങളിലും തീപിടുത്തം ഉണ്ടാകുന്നുണ്ട്. ചൂടിന്റെ കാഠിന്യമേറുന്നതാണ് തീപിടുത്തതിനു കാരണമായി പറയുന്നത്. എങ്കിലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

DONT MISS
Top