കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

car

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കുമളി ചെക്ക്‌പോസ്റ്റിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന മാരുതി കാറിന് തീ പിടിച്ചത്.

തമിഴ്‌നാട്ടിലെ തേനിയില്‍ തേന്‍ വ്യാപാരികളായ രണ്ട് പേരാണ് കാറിലുണ്ടായത്. തീ കണ്ട ഉടനെ തന്നെ ഇരുവരും കാറില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. ഇതിനെ തുടര്‍ന്ന് കമ്പം-കുമളി റൂട്ടില്‍ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.

DONT MISS
Top