കര്‍ണാടകയില്‍ വീട്ടമ്മമാര്‍ വെള്ളമെടുക്കുന്നത് 50 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി- വീഡിയോ

Untitled-1

ബംഗലുരു: ജലക്ഷാമവും വരള്‍ച്ചയും രൂക്ഷമായതോടെ കര്‍ണാടകയില്‍ ജനജീവിതം ദുസ്സഹമായി. ജലസംഭരണികളില്‍ നിന്നും നഗരത്തിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടതോടെ കിലോമീറ്ററുകളോളം താണ്ടി വേണം ഒരു കുടം വെള്ളം വീടുകളിലേക്ക് കൊണ്ട് വരുവാന്‍. വീടുകളില്‍ ഇപ്പോള്‍ ജലവിതരണം നടക്കുന്നത് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസവും.

2015 ജനുവരി മുതല്‍ വരള്‍ച്ച ശക്തമായതോടെ കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ആയിരം കവിഞ്ഞു. കര്‍ണാടകയിലെ തരിഹാലില്‍ ഒരു തടാകവും വിരലില്‍ എണ്ണാവുന്നത്രയും കിണറുകളും മാത്രമാണ് ഉള്ളത്. അതും വരള്‍ച്ച നേരിടുന്നവയാണ്. ജലം വളരെ കുറവായത് കൊണ്ട് തന്നെ വീട്ടമ്മമാര്‍ 50 അടിയോളം താഴ്ച്ചയുള്ള കിണറുകളില്‍ ഇറങ്ങിയാണ് കുടങ്ങളില്‍ വെള്ളം ശേഖരിക്കുന്നത്. ഇന്ത്യയില്‍ വരള്‍ച്ച നേരിടുന്ന പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക.

DONT MISS