മണിരത്‌നം ചിത്രത്തില്‍ നിന്ന് സായ് പല്ലവി പുറത്ത്

sai-pallavi-manirathnam

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ സായ് പല്ലവി നായികയാകില്ല. കാര്‍ത്തി നായകനായ ചിത്രത്തില്‍ സായ് പല്ലവിയെയാണ് നേരത്തെ നായികയായി നിശ്ചയിച്ചിരുന്നത്. മുംബൈയില്‍ നിന്നുള്ള നടിയും മോഡലുമായ മറ്റൊരു താരമാണ് ചിത്രത്തില്‍ നായികയാകുന്നത്.

ചിത്രത്തിന് വേണ്ടി കുറച്ച് കൂടി പക്വതയുള്ള നടിയെയാണ് ആവശ്യമെന്നും നായകനുമായി ഇഴുകിച്ചേര്‍ന്നുള്ള ഏതാനും പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ സായ് പല്ലവി വിസമ്മതിച്ചതുമാണ് നായികയെ മാറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

karthi

പ്രേമത്തിലെ സായ് പല്ലവിയുടെ അഭിനയം കണ്ടാണ് ചിത്രത്തിലേക്ക് മണിരത്‌നം ക്ഷണിക്കുന്നത്. മണിരത്‌നത്തിന്റെ ഭാര്യ സുഹാസിനിയാണ് സായ് പല്ലവിയെ ശുപാര്‍ശ ചെയ്തത്. ഓഡീഷന് ശേഷം സായ് പല്ലവിയെ നായികയായി നിശ്ചയിക്കുകയായിരുന്നു.

റോജക്ക് ശേഷം മണിരത്‌നം കശ്മീര്‍ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമ സെപ്റ്റംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. എആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. രവിവര്‍മ്മന്‍ ആണ് ഛായാഗ്രാഹണം. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top