‘രജനികാന്ത് തമിഴനല്ല’, രജനിയെ പോലെ പേടിച്ച് പിന്മാറില്ലെന്നും വിജയകാന്ത്; പ്രതിഷേധവുമായി രജനി ഫാന്‍സ്

vijayakanth'

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ അധിക്ഷേപിച്ച് സംസാരിച്ച ഡിഎംഡികെ നേതാവും നടനുമായ വിജയ്കാന്തിനെതിരെ പ്രതിഷേധം. രജനി ആരാധകര്‍ വിജയ്കാന്തിന്റെ കോലം കത്തിക്കുകയും ചെന്നൈയിലടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. താന്‍ ആരേയും ഭയപ്പെടുന്നില്ലെന്നും രജനികാന്തിനെ പോലെ പേടിച്ച് പിന്മാറുന്നവനല്ല താനെന്നുമാണ് ചെന്നൈയില്‍ ഒരു റാലിയില്‍ പങ്കെടുത്ത് കൊണ്ട് വിജയകാന്ത് പറഞ്ഞത്.

ബംഗലുരുവില്‍ ഒരു മറാത്തി കുടുംബത്തില്‍ ജനിച്ച രജനിയെ നിങ്ങള്‍ എന്തിനാണ് തമിഴനെന്ന് വിളിക്കുന്നതെന്നും വിജയകാന്ത് ചോദിച്ചു.  ഇതിനിടെ രംഗത്തുവന്ന രജനി ഫാന്‍സ് സൂപ്പര്‍സ്റ്റാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. തങ്ങളുടെ ഇഷ്ടപ്രകാരം ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ട് നല്‍കാമെന്ന് തലൈവര്‍ (രജനികാന്ത്) പറഞ്ഞിട്ടുണ്ട്. എന്നാല്‍ തലൈവരെ ഇതിലേക്ക് വലിച്ചിഴച്ചത് വിജയകാന്താണ്. അതുകൊണ്ട് തന്നെ രജനി തക്കതായ മറുപടി നല്‍കി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന് ആരാധകര് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top