ശിവമണിയുടെ താളത്തില്‍ കൊട്ടിക്കയറി മമ്മൂട്ടിയും വിക്രമും; വീഡിയോ

vikram and mammootty

പ്രശസ്ത ഡ്രമ്മര്‍ ശിവമണിയുടെ താളത്തില്‍ കൊട്ടിക്കയറി മമ്മൂട്ടിയും വിക്രമും. ചെന്നൈയില്‍ തമിഴ് സിനിമാതാരങ്ങളുടെ നേതൃത്വത്തില്‍ നടന്ന നച്ചത്തിര ക്രിക്കറ്റ് വേദിയിലായിരുന്നു ഈ അപൂര്‍വ്വ സംഭവം നടന്നത്. ചിയാന്‍ വിക്രത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് മുന്നോടിയായിരുന്നു ഡ്രംസില്‍ തീര്‍ത്ത മേളം ഒരുക്കിയത്. തമിഴിലെ പ്രമുഖ നടന്‍മാരെല്ലാം തന്നെ വീഡിയോയിലുണ്ട്.

ശിവമണിയുടെ നേതൃത്വത്തില്‍ താരങ്ങളുടെ വാദ്യമേളത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

vikram 3 vikram 1

നടികര്‍ സംഘത്തിന്റെ ഓഫീസ് കോംപ്ലസ് പണിയുന്നതിനു വേണ്ടിയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. നടികര്‍ സംഘത്തിന്റെ സ്റ്റാര്‍ ക്രിക്കറ്റ് കപ്പ് സൂര്യ നായകനായ ചെന്നൈ സിങ്കംസിനാണ് ലഭിച്ചത്. നടന്‍ നിവിന്‍ പോളിയും ക്രിക്കറ്റ് മത്സരം കാണാന്‍ എത്തിയിരുന്നു.

DONT MISS
Top