പഞ്ചാബില്‍ മയക്കുമരുന്നിനടിമപ്പെട്ട കൗമാരക്കാരുടെ കഥ പറയുന്ന ‘ഉദ്ധ പഞ്ചാബി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ud-r

പഞ്ചാബില്‍ കൗമാരക്കാകര്‍ക്കിടിയിലെ മയക്കുമരുന്നുപയോഗത്തിന്റെ കഥപറയുന്ന ഉദ്ധ പഞ്ചാബിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മയക്കുമരുന്ന് ഗ്യാങ്ങ് ലീഡറും പോപ്പ് ഗായകനുമായ ടോമി സിങ്ങ് എന്ന കേന്ദ്ര കഥാപാത്രത്തെ ഷാഹിദ് കപൂര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ആലിയ ഭട്ടും കരീന കപൂറുമാണ് നായികമാര്‍. ഏഴു വര്‍ഷത്തിന് ശേഷമാണ് മുന്‍ പ്രണയ ജോഡികളായ ഷാഹിദും കരീനയും ഒരുമിച്ചഭിനയിക്കുന്നത്. അഭിഷേക് ചൗബെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മുടിനീട്ടി വളര്‍ത്തിയ വ്യത്യസ്ത ഗെറ്റപ്പിലാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. ദില്‍ജിത് ദോസഞ്ജും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

DONT MISS
Top