ഉത്തര്‍പ്രദേശില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്ക്കു നേരെ ആസിഡ് ആക്രമണം

acid-2

ഗാസിയാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്ക്കു നേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിന് സമീപം വസുന്ധരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയും 25 കാരനുമായ രോഹിതിനെ പോലീസ് അറസ്റ്റു ചെയ്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹം കഴിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ നിരവധി തവണ നടന്നു. പെണ്‍കുട്ടി ഇത് നിരസിക്കുകയും വീട്ടുകാരുടെ അനുവാദമില്ലാതെ ഒന്നും ചെയ്യില്ല എന്ന് യുവാവിനോട് പറയുകയും ചെയ്തു. ഇതിന് പിന്നാലെ യുവാവ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ അവരും വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവ് ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് രോഹിതിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354, 452, 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിതെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top