അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷയോടെ ഹോട്ടല്‍ മുറിയൊരുക്കി ഈ സ്റ്റാര്‍ട്ടപ്പ്

couplesഎത്ര തിരച്ചറിയല്‍ രേഖകള്‍ നല്‍കിയാലും അവിവാഹതിരായ യുവതീയുവാക്കള്‍ക്ക് ഇന്ത്യയിലെ ഒരു ഹോട്ടലില്‍ മുറി ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇനി എങ്ങാനും ലഭിച്ചാലോ അവര്‍ തീര്‍ട്ടയായും സദാചാര ഗുണ്ടായിസത്തിന്റേയോ ചോദ്യ ശരങ്ങളുടേയോ തുറിച്ചു നോട്ടങ്ങളുടേയോ അടിമകളായി തീര്‍ന്നേക്കാം. ഈ അവസ്ഥയ്ക്ക് മാറ്റവുമായി വരകയാണ് സ്‌റ്റേ അങ്കിള്‍ എന്ന സ്റ്റാര്‍ട്ട് അപ്പിലൂടെ.

സഞ്ചിത് സേതിയെന്ന സംരഭകനാണ് ഈ പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ദില്ലിയിലേയും ഗുഡ്ഗാവിലേയും ചില ഹോട്ടലുകളുമായി ഇതിനോടകം തന്നെ സ്‌റ്റേ അങ്കിള്‍ കാരാര് വച്ചു കഴിഞ്ഞു. മുംബൈ, സിംല, ബംഗളൂരു. പട്ട്യാല തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സംരഭം ഉടനെ വ്യാപിപ്പിക്കും. സ്‌റ്റേ അങ്കിള്‍ എന്ന ആപ്പിലൂടെ മുറികള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവര്‍ ഒരുക്കുന്നത്. സുരക്ഷിതമായ വിധത്തില്‍ മുറികള്‍ ലഭ്യമാക്കുമെന്ന് ഈ സ്ഥാപനം  ഉറപ്പ് നല്‍കുന്നു.

ട്രൈഡന്റ്, ഒബ്‌റോയി എന്നിവ ഉള്‍പ്പടെയുള്ള വന്‍കിട ഹോട്ടലുകള്‍ കമ്പനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു മണിക്കൂറിന് 1400 രൂപ മുതല്‍ 5000 രൂപ വരെ വാടകയുള്ള മുറികളാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. കുറഞ്ഞ വിലയ്ക്കുള്ള ഹോട്ടലുകള്‍ ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും സുരക്ഷിതത്വം ഉറപ്പാക്കുന്ന സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഈ സ്റ്റാര്‍ട്ടപ്പിന്റെ ഉടമയായ സഞ്ചിത് സേതി പറഞ്ഞു.

നിയമവിരുദ്ധമല്ലെങ്കിലും പൊലീസിന്റെ റെയ്ഡുകള്‍ ഭയന്നാണ് ഹോട്ടലുകള്‍ ദമ്പതികളല്ലാത്തവര്‍ക്ക് മുറി കൊടുക്കാന്‍ മടിക്കുന്നത്. വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്‍മാര്‍ മുറിയില്‍ ഒന്നിച്ച് കഴിയുന്നു എന്ന കാരണത്താല്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ആ പേരിലല്ലാതെ മറ്റ് കുറ്റങ്ങള്‍ ചുമത്തിയാണ് സാധാരണ പൊലീസ് ഇത്തരം ജോഡികളെ അറസ്റ്റ് ചെയ്യുന്നത്. പൊതുസ്ഥലത്ത് മോശംപെരുമാറ്റം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തുകയാണ് പൊലീസ് സാധാരണ ചെയ്യാറുള്ളത്. ഇക്കാരണത്താലാണ് തങ്ങള്‍ മുറികള്‍ നല്‍കാത്തത് എന്നാണ് സാധാരണ ഹോട്ടലുകാരുടെ വാദം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്ന വിധത്തില്‍ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്.

DONT MISS
Top