നൂറാം പിറന്നാള്‍ വ്യത്യസ്തമാക്കാന്‍ സ്‌കൈ ഡൈവ് തെരഞ്ഞെടുത്ത് അപ്പൂപ്പന്‍- വീഡിയോ

grand-pa-2

ഡെവോണ്‍: ഓരോ പിറന്നാളും എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിക്കുന്നവരുണ്ട്. ചിലര്‍ ബന്ധുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചും വിദേശ രാജ്യങ്ങളില്‍ ചുറ്റിയും തങ്ങളുടെ ജന്മദിനം ആഘോഷിക്കും. മറ്റ് ചിലരാകട്ടെ ജന്മദിനം ആഘോഷിക്കാന്‍ വൃദ്ധസദനങ്ങളും അനാഥാലയങ്ങളും തെരഞ്ഞെടുക്കുന്നതും കാണാം. അത്തരത്തില്‍ തന്റെ നൂറാം പിറന്നാള്‍ ആഘോഷമാക്കാന്‍ ഇംഗ്ലണ്ടുകാരനായ വെര്‍ഡന്‍ ഹയെസ് തെരഞ്ഞെടുത്തത് വ്യത്യസ്തമായ ഒന്നാണ്. ഇംഗ്ലണ്ടിലെ ഡന്‍കെസ്വെല്‍ എയര്‍ഫീല്‍ഡില്‍ സ്‌കൈ ഡൈവ് നടത്തിയാണ് അദ്ദേഹം തന്റെ നൂറാം പിറന്നാല്‍ ആഘോഷിച്ചത്. പതിനായിരം അടി ഉയരത്തില്‍ നിന്നും ചാടിയാണ് വെര്‍ഡന്‍ കാണികളെ അതിശയിപ്പിച്ചത്.

DONT MISS
Top