ഭര്‍ത്താവിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കണമെന്ന് ആഞ്ജലീന ജോളി

bradpitt-angelina

ഭര്‍ത്താവും ഹോളിവുഡ് സൂപ്പര്‍താരവുമായ ബ്രാഡ് പിറ്റിനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കണമെന്ന് നടി ആഞ്ജലീനാ ജോളി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നടി മെലീസ എത്രിഡ്ജിന്റെ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആഞ്ജലീനയുടെ ആവശ്യം.

അടുത്തിടെ നടന്ന ഒരു ടോക് ഷോയില്‍ തന്റെ കുട്ടികളുടെ അച്ഛന്‍ ബ്രാഡ്പിറ്റാണെന്ന് മെലീസ എത്രിഡ്ജ് വെളിപ്പെടുത്തിയിരുന്നു. ബ്രാഡ് പിറ്റിന്റെ ബീജമുപയോഗിച്ചാണ് താന്‍ ഗര്‍ഭിണിയായതെന്നായിരുന്നു മെലീസയുടെ വാദം. ഇരുവരുടേയും അടുത്ത സുഹൃത്തായിരുന്നു എത്രിഡ്ജസ്.

melisa

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രാഡ് പിറ്റ് ഡിഎന്‍എ ടെസ്റ്റിന് തയ്യാറാകണമെന്നാണ് ആഞ്ജലീനയുടെ ആവശ്യം. ബ്രാഡ് പിറ്റ് ഡിഎന്‍എ ടെസ്റ്റിന് തയ്യാറായില്ലെങ്കില്‍ മെലീസയോട് നേരിട്ട് ചോദിച്ചറിയുമെന്നാണ് ആഞ്ജലീന ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

ഇരുവരും തമ്മില്‍ ഏറെ നാളായി അസ്വാരസ്യത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബത്തില്‍ തുടര്‍ച്ചായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് താരദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.

DONT MISS
Top