ആത്മഹത്യ തടയാന്‍ സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഖി സാവന്ത്

rakhi-sawanthമുംബൈ: വീടുകളിലുള്ള സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. രാജ്യത്ത് ഭാരത് മാതാ ശ്ലോകം ഉരുവിടുന്നതിനേക്കാള്‍ പ്രധാന്യമുള്ള കാര്യമാണ് സീലിംഗ് ഫാന്‍ നിരോധിക്കേണ്ടതെന്ന് രാഖി സാവന്ത് പറഞ്ഞു.

രാജ്യത്ത് നിത്യേന എത്ര പെണ്‍കുട്ടികളാണ് സിംലിംഗ് ഫാനുകളില്‍ തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ആത്മഹത്യ തടയുക എന്ന ലക്ഷ്യത്തില്‍ രാജ്യത്ത്െ വീടുകളില്‍ നിന്നും സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് രാഖി സാവന്ത് പറഞ്ഞു. മുംബൈയില്‍ ഒരു പത്ര സമ്മേളനത്തിനിടെയാണ് രാഖി സാവന്തിന്റെ പ്രസ്താവന. സീലിംഗ് ഫാനുകല്‍ക്കു പകരം ടേബിള്‍ ഫാനുകളോ എയര്‍ കണ്ടീഷണറുകലോ ഉപയോഗിക്കണം, നിങ്ങള്‍ നിങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ക്കു വേണ്ടി വീട്ടില്‍ നിന്നും സീലിംഗ് ഫാനുകള്‍ മാറ്റണമെന്നും രാഖി പറഞ്ഞു.

പ്രത്യുഷ ബാനര്‍ജിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാഖി ആവശ്യപ്പെട്ടു.

DONT MISS
Top