നടി പ്രത്യുഷയുടെ മരണം: കാമുകനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം

prathyusha-banerjeeമുംബൈ: സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍ രാജ് സിംഗിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രത്യുഷയെ ഭീഷണിപ്പെടുത്തിയതിനും, മര്‍ദ്ദിച്ചതിനും രാഹുലിനെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

പ്രത്യുഷയുടെ മാതാവ് സോമ ഭഗൂര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യുഷയുടെ മരണത്തെത്തുടര്‍ന്ന് കാമുകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ആശുപത്രി വിട്ടാല്‍ ഉടന്‍ ഇയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമം.

പ്രത്യുഷയുടെ സുഹൃത്തുക്കളടക്കം പന്ത്രണ്ടോളം പേരുടെ മൊഴിയാണ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയത്. പ്രത്യുഷയ്ക്കും രാഹുലിനുമിടയില്‍ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.

DONT MISS
Top