ആത്മഹത്യയുടെ സൂചന നല്‍കി പ്രത്യുഷയുടെ വാട്‌സ്ആപ് സ്റ്റാറ്റസ്

prathyusha

മുംബൈ: പ്രമുഖ സീരിയല്‍ നടിയും മോഡലുമായ പ്രത്യുഷാ ബാനര്‍ജി തന്റെ ആത്മഹത്യയുടെ സൂചനകള്‍ നല്‍കി വാട്‌സ്ആപ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് മാറ്റിയിരുന്നു. വെള്ളിയാഴ്ച്ചയാണ് താരം തന്റെ സ്റ്റാറ്റസ് മാറ്റിയത്. മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല. ഒരു സ്‌മൈലി ചിഹ്നത്തോടെ ഈ വാക്കുകളാണ് അവസാനത്തെ വാട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യുഷ ബാനര്‍ജി എഴുതിവെച്ചിരുന്നത്.

കാമുകന്‍ രാഹുല്‍ രാജ് സിംഗുമായുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍ . ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന വിവരങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച്ച പ്രത്യുഷ ആത്മഹത്യ ചെയ്തത്.  രാവിലെ മുംബൈയിലെ വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ബാലികാവധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ നടിയായിരുന്നു ആനന്ദി. പ്രമുഖ ടിവി റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് 7 , ജലക് ധിക്കലാ ജാ 5, കോമഡി ക്ലാസെസ് എന്നീ ഷോകളിലൂടെ പരിചിതയായ നടിയാണ് പ്രത്യുഷ.

മുന്‍പ് പല തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയാണ് പ്രത്യുഷ. തന്നെ എട്ടു പേരടങ്ങിയ സംഘം പൊലീസ് വേഷത്തിലെത്തി പീഡിപ്പിച്ചെന്ന് നടി ആരോപിച്ചിരുന്നു. അടുത്തിടെ കാമുകനൊപ്പം നടത്തിയ ആഡംബരം നിറഞ്ഞ ബെര്‍ത്ത് ഡേ പാര്‍ട്ടിയും വിവാദങ്ങളില്‍ പെട്ടിരുന്നു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top