പാരിസില്‍ സ്‌ഫോടനം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസ്

gas-explosion

പാരിസ്: പാരിസില്‍ കെട്ടിടത്തില്‍ തീപടര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇത് ബോംബ് സ്‌ഫോടനമല്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പൊലീസ് പറഞ്ഞു. ഗ്യാസ് പൊട്ടിത്തെറിച്ച് സ്‌ഫോടനം ഉണ്ടായതാകമെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്തു നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.

പാരിസിലും ഈയടുത്ത് ബ്രസല്‍സിലും തീവ്രവാദ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനത്തിന് തീവ്രവാദ ആക്രമണവുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

DONT MISS
Top