സിനിമ, അത് സ്വപ്‌നം കാണുന്നവന്റെയാണെന്ന് ജയസൂര്യ- വീഡിയോ

jayasurya

63ആമത് ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ. അവസാന റൗണ്ടില്‍ അമിതാഭ് ബച്ചനെപ്പോലെയുള്ളവരുടെ കൂടെ മത്സരിക്കാന്‍ കഴിഞ്ഞെന്ന് അറിഞ്ഞപ്പോള്‍ കിളിപറന്നു പോയെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജയസൂര്യ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാത്രമായിരുന്ന തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചെങ്കില്‍ സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്ന് അദ്ധേഹം പറഞ്ഞു.

അവസാന റൗണ്ടില്‍ മമ്മൂട്ടി, ജയസൂര്യ എന്നിവരെ പിന്തള്ളിയാണ് മികച്ച നടനുള്ള പുരസ്‌കാരം അമിതാഭ് ബച്ചന്‍ നേടിയത്. പത്തേമാരി എന്ന ചിത്ത്രതിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചത്. സൂസൂ സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും അവസാന റൗണ്ടില്‍ മത്സരത്തിനുണ്ടായിരുന്നു. മികച്ച മലയാള ചിത്രമായി പത്തേമാരി തെരഞ്ഞെടുത്തു. വഴി വെട്ടുന്നവരുടെ കഥയാണ് പത്തേമാരി.
ഗള്‍ഫ് എന്ന സ്വപ്നദേശത്തേക്കുള്ള വഴി വെട്ടിത്തെളിച്ചവരുടെ കഥ. അതിമനോഹരവും അതേ സമയം ഹൃദയസ്പര്‍ശിയുമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലീം അഹമ്മദാണ്. മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനെ തെരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനത്തിനാണ് പുരസ്‌കാരം.
സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം.

Posted by Jayasurya on Monday, 28 March 2016

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top