ജയസൂര്യക്ക് ഇരട്ടിമധുരം: ജൂറിയുടെ പ്രത്യേക പരാമര്‍ശം

jayasurya

63-ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നടന്‍ ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം. സു..സു..സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായത്. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ ജൂറി പുരസ്‌കാരവും ജയസൂര്യക്ക് ലഭിച്ചിരുന്നു.

അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയസൂര്യ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പ്രതിഭാധനരായ അനേകം നടന്‍മാരോടൊപ്പമായിരുന്നു തന്റെ മത്സരം. ജൂറി പുരസ്‌കാരം കിട്ടിയത് ഏറെ പ്രചോദനകരമാണ്. സു..സു.. സുധീ വാത്മീകം സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ വളരെ ബ്രില്യന്റായ ഒരു ചിത്രമാണ്. അവാര്‍ഡ് ലഭിച്ചതില്‍ രണ്ട് ചിത്രങ്ങളുടേയും സംവിധായകരോടും കടപ്പെട്ടിരിക്കുന്നതായും ജയസൂര്യ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top