മികച്ച ചിത്രം ബാഹുബലി, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നടന്‍ അമിതാഭ് ബച്ചന്‍

abahubali

ദില്ലി: 63ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  മികച്ച ചിത്രമായി എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി ബജിറാവോ മസ്താനിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ തെരഞ്ഞെടുത്തു. അമിതാഭ് ബച്ചന്‍, കങ്കണാ റണാവത്ത് എന്നിവര്‍ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണ മികച്ച നടിയായത്. പികു എന്ന ചിത്ത്രതിലെ അഭിനയത്തിനാണ് അമിതാഭ് ബച്ചന്‍ മികച്ച നടനായത്. മികച്ച മലയാള ചിത്രമായി പത്തേമാരി തെരഞ്ഞെടുത്തു.

സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം.
വഴി വെട്ടുന്നവരുടെ കഥയാണ് പത്തേമാരി. ഗള്‍ഫ് എന്ന സ്വപ്നദേശത്തേക്കുള്ള വഴി വെട്ടിത്തെളിച്ചവരുടെ കഥ. അതിമനോഹരവും അതേ സമയം ഹൃദയസ്പര്‍ശിയുമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലീം അഹമ്മദാണ്.

കഥാചിത്ര വിഭാഗത്തില്‍ നിര്‍ദേശിക്കപ്പെട്ട 33 ചിത്രങ്ങളില്‍ പത്തെണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്. 308 സിനിമകളാണ് പുരസ്‌കാരത്തിനായി ആകെ പരിഗണനയില്‍ ഉള്ളത്. ഒഴിവു ദിവസത്തെ കളി, പത്തേമാരി, കഥാന്തരം, എന്ന് നിന്റെ മൊയ്തീന്‍, സു..സു..സുധി വാത്മീകം, ലുക്കാ ചുപ്പി, ചായം പൂശിയ വീട് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.

ഇത്തവണ ബംഗാളി ചിത്രങ്ങള്‍ ഒരുപക്ഷ, മലയാളസിനിമക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും. മികച്ച ചിത്രങ്ങളുമായാണ് ബംഗാളി സിനിമ ഇത്തവണ ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നില്‍ എത്തിത്. കൗശീക് ഗാംഗുലിയുടെ സിനിമാവാല, ഗൗതം ഗോഷിന്റെ സന്‍ഖാച്ചില്‍ എന്നീ ബംഗാളി ചിത്രങ്ങള്‍ മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ മുന്‍പന്തിയിലുണ്ട്.

DONT MISS
Top