ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ബാഹുബലിയെന്ന് സൂചന പത്തേമാരി മികച്ച മലയാളചിത്രമായേക്കും

abahubali
ദില്ലി: 63ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെ മികച്ച ചിത്രമായി എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെന്ന് സൂചന. അമിതാഭ് ബച്ചന്‍, കങ്കണാ റണാവത്ത് എന്നിവര്‍ മികച്ച നടനും നടിയുമായേക്കുമെന്നും സൂചനയുണ്ട്. തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണയെ പരിഗണിക്കുന്നത്. പികു എന്ന ചിത്ത്രതിലെ അഭിനയത്തിനാണ് അമിതാഭ് ബച്ചന് സാധ്യത കല്‍പ്പിക്കുന്നത്. മികച്ച സംവിധായകനായി ബജിറാവോ മസ്താനിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ തെരഞ്ഞെടുക്കുമെന്നാണ് വിവരം. മികച്ച മലയാള ചിത്രമായി പത്തേമാരിക്കും സാധ്യതയുണ്ട്.

കഥാചിത്ര വിഭാഗത്തില്‍ നിര്‍ദേശിക്കപ്പെട്ട 33 ചിത്രങ്ങളില്‍ പത്തെണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്. 308 സിനിമകളാണ് പുരസ്‌കാരത്തിനായി ആകെ പരിഗണനയില്‍ ഉള്ളത്. ഒഴിവു ദിവസത്തെ കളി, പത്തേമാരി, കഥാന്തരം, എന്ന് നിന്റെ മൊയ്തീന്‍, സു..സു..സുധി വാത്മീകം, ലുക്കാ ചുപ്പി, ചായം പൂശിയ വീട് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.

നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കാത്തതിനാല്‍ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചാര്‍ലി ഇത്തവണത്തെ ദേശീയ അവാര്‍ഡിന് പരിഗണിച്ചിട്ടില്ല. മത്സരത്തിന് ചിത്രം അയക്കേണ്ട തീയതി സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അവ്യക്തതയാണ് ചാര്‍ലിയുടെ അവസരം പാഴാക്കിയത്.
ഇത്തവണ ബംഗാളി ചിത്രങ്ങള്‍ ഒരുപക്ഷ, മലയാളസിനിമക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും. മികച്ച ചിത്രങ്ങളുമായാണ് ബംഗാളി സിനിമ ഇത്തവണ ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നില്‍ എത്തിത്. കൗശീക് ഗാംഗുലിയുടെ സിനിമാവാല, ഗൗതം ഗോഷിന്റെ സന്‍ഖാച്ചില്‍ എന്നീ ബംഗാളി ചിത്രങ്ങള്‍ മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ മുന്‍പന്തിയിലുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top