അഷ്ടമുടിക്കായലില്‍ കക്കയുടെ അളവ് കുറയുന്നു; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

kakka

കൊല്ലം: അഷ്ടമുടി കായലില്‍ കക്കയുടെ അളവ് ക്രമാതീതമായി കുറയുന്നു. കാലാവസ്ഥ വ്യതിയാനവും അനധികൃത കക്ക വാരലുമാണ് കാരണം. പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികളാണ് ഇതോടെ ദുരിതത്തിലായത്.

കൊല്ലം അഷ്ടമുടിക്കായലിലെ കാല്‍സ്യം കൂടുതലുള്ള കക്ക പ്രശസ്തമാണ്. എന്നാല്‍ കുറച്ച് കാലമായി അഷ്ടമുടിക്കായലിലെ കക്ക സമ്പത്ത് കുറഞ്ഞു വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മലിനീകരണവും, കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിന് പ്രധാന കരാണം. കൂടാതെ കടലിലെ മത്സ്യബന്ധന തൊഴിലാളികള്‍ അനധികൃതമായി കക്ക വാരുന്നതും ഒരു പരിധിവരെ കാരണമായിട്ടുണ്ട്.

ഇത് ഏറെ ബാധിച്ചിട്ടുള്ളത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്. അഷ്ടമുടിക്കായലിലെ കക്ക വാരിയും, ഞണ്ടും, മീനുമെല്ലാം പിടിച്ചായിരുന്നു ഇവരുടെ ജീവിതം. എന്നാല്‍ കക്ക കിട്ടാതെ വന്നതോടെ ജീവിത മാര്‍ഗം തന്നെ ദുരിതത്തിലായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top