ലോകം ചുറ്റാന്‍ പണമില്ലാത്ത യുവതിയുടെ ഫോട്ടോഷോപ്പ് വേള്‍ഡ് ടൂര്‍

editedലോകം ചുറ്റിക്കാണാന്‍ പണമില്ലാത്ത യുവതി സ്വന്തം ചിത്രങ്ങള്‍ ഫോട്ടോഷോപ്പുപയോഗിച്ച് ലോകത്തെ വിവിധ സ്ഥലങ്ങളുമായി കൂട്ടിയിണക്കി ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചു. അതീവ വികൃതമായ ചിത്രങ്ങള്‍ കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ലോകസഞ്ചാരത്തിനായി യുവതിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെത്തി.

Seve Gat

കെനിയയില്‍ നിന്നുള്ള സെവ്‌ലിയന്‍ ഗാട്ട് എന്ന യുവതിയാണ് തന്റെ ചിത്രങ്ങള്‍ ചൈന വന്‍മതിലുമായും താജ്മഹലുമായും ന്യൂയോര്‍ക്ക് സിറ്റിയുമായും ഈഫല്‍ ഗോപുരവുമായും എന്തിനു പറയുന്നു ബഹിരാകശവുമായി വരെ ചേര്‍ത്തുവച്ച് ഫോട്ടോഷോപ്പിലിട്ട് എഡിറ്റ് ചെയ്തത്. ഐശ്വര്യ റായിയുടെ കൂടെയും ഡൊണാള്‍ഡ് ട്രംപിന്റെ കൂടെ പോലും ചേര്‍ത്തുവെച്ച ഫോട്ടോകള്‍ നിര്‍ബാധം ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചതു കണ്ടിട്ടാവണം സെവ്‌ലിയന് ലോകം ചുറ്റാന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെത്തി.

വാഗ്ദാനം ചെയ്തതുപോലെ സാമ്പത്തിക സഹായമെത്തിയാല്‍ തന്റെ ഏഷ്യ സന്ദര്‍ശനമെന്ന സ്വപ്‌നം വൈകാതെ സഫലമാക്കാന്‍ കഴിയുമെന്നാണ് ഈ കെനിയന്‍ യുവതിയുടെ പ്രതീക്ഷ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top